Home Entertainment മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുതെന്നാണ് എലീന ആവശ്യപ്പെട്ടത്- മേക്കപ്പ് ആർട്ടിസ്റ്റ്

മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുതെന്നാണ് എലീന ആവശ്യപ്പെട്ടത്- മേക്കപ്പ് ആർട്ടിസ്റ്റ്

58
0

അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്‌സാൻഡ്ര ജോൺസൺ, രേഷ്മ രാജൻ, പരീക്കുട്ടി പെരുമ്പാവൂർ, സുരേഷ് കൃഷ്ണൻ, പ്രദീപ് ചന്ദ്രൻ, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു

ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിൽ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയുടെ മേക്കപ്പ് നിർവഹിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്. വാക്കുകൾ ഇങ്ങനെ, ‘എലീന എന്നെ എൻഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോൾ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുത്. ട്രയൽ ചെയ്തപ്പോൾ അവൾ ഹാപ്പി ആയിരുന്നു. എനിക്ക് മൂന്ന് ദിവസത്തെ പരിപാടികൾക്ക് എലീനയെ മേക്കപ്പ് ചെയ്യുവാൻ സാധിച്ചു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ ഏറെ സന്തോഷവതിയാണിപ്പോൾ. ഹെയർ സ്റ്റൈൽ ചെയ്‌തത്‌ റോഷ്‌നി എന്നൊരു ചേച്ചിയാണ്’.

അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം. ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.