പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്റെ വിയോഗം മലയാള സിനിമ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മുന്‍നിര നടന്മാരായി ശക്തമായ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ബാലചന്ദ്രന്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താരങ്ങള്‍ കുറിക്കുന്ന വാക്കുകളിലും ഈ ബന്ധത്തിന്റെ ആഴമുണ്ട്.
‘പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി’- എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ആദരാഞ്ജലികള്‍ ബാലേട്ടാ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടി അഭിനയിച്ച വണ്ണിലാണ് അവസാനമായി ബാലചന്ദ്രന് അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് നിരവധി സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.പ്രതിപക്ഷ എംഎല്‍എ ആയ ആറ്റിങ്ങല്‍ മധുസൂദനന് ആയിട്ടായിരുന്നു പി ബാലചന്ദ്രന് അഭിനയിച്ചത്.മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം വാര്‍ത്ത തന്നെ ഏറെ ദുഃഖിപ്പിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മലയാളികളുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന മോഹന്‍ലാലിന്റെ പല കഥാപാത്രങ്ങളും ബാലചന്ദ്രന്റെ സൃഷ്ടികളാണ്. മോഹന്‍ലാലിന്റെ ഉള്ളടക്കത്തിന് തിരക്കഥ രചിച്ചത് ബാലചന്ദ്രനായിരുന്നു. ചിത്രത്തിന്റെ ഡോ സണ്ണി ജോസഫ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കൂടാതെ പവിത്രത്തിലെ ചേട്ടച്ചനും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. തച്ചോളി വര്‍ഗീസ് ചേകവന്, അങ്കിള്‍ ബണ്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും അദ്ദേഹം രചന നിര്‍വഹിച്ചിട്ടുണ്ട്.