Home Entertainment പിക്‌നിക്ക് മൂഡില്‍ അടിച്ചുപൊളിച്ച് നായികമാര്‍, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റ്

പിക്‌നിക്ക് മൂഡില്‍ അടിച്ചുപൊളിച്ച് നായികമാര്‍, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റ്

162
0
malayalam actress

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പൂര്‍ണിമ ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും പാര്‍വ്വതിയും. സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇവര്‍. ഇവരെല്ലാവരും കൂടി ഒത്തുകൂടിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്. ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരണ്‍ കൊച്ചിയില്‍ എത്തിയതിന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ ഒത്തുകൂടിയത്.

ഏതോ റിസോര്‍ട്ടിലാണ് സുഹൃത്തുക്കളായ താരങ്ങള്‍ എല്ലാവരും ഒത്തുകൂടിയതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും തമ്മിലുള്ളത്. ഇവരുടെ കുടുംബങ്ങള്‍ക്കിടയിലും ആ സൗഹൃദം ഉണ്ട്. നേരത്തെ പല പ്രാവശ്യം ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ച് പൂര്‍ണിമ സോഷ്യല്‍ മീഡിയകളിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും തമ്മിലും വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. ഏറ്റവും ഒടുവിലായി വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഒടുത്തിടെ ഒരുമിച്ച് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ ആണ് പാര്‍വതി തിരുവോത്ത് നായികയായി തിയറ്ററുകളിലെത്തിയ പുതിയ സിനിമ. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘ആര്‍ക്കറിയാം’ എന്ന സിനിമയിലും പാര്‍വതിയാണ് കേന്ദ്രകഥാപാത്രം. മമ്മൂട്ടിക്കൊപ്പം ‘പുഴു’ എന്ന ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവുമാണ് രതീന സംവിധാനം ചെയ്യുന്ന പുഴു.

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഇവര്‍ക്കു ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here