Home Entertainment എന്റെ സന്തോഷം കൊച്ചുമക്കളാണ്, മക്കള്‍ക്ക് ജോലിത്തിരക്കാണ് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

എന്റെ സന്തോഷം കൊച്ചുമക്കളാണ്, മക്കള്‍ക്ക് ജോലിത്തിരക്കാണ് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

26
0
mallika sukumaran about children

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ കൊച്ചുി മക്കളുമായുള്ള സന്തോഷങ്ങളെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.

മക്കള്‍ വലുതായപ്പോള്‍ പിന്നീട് കൊച്ചു മക്കളോടായി തനിക്ക് കൂടുതല്‍ അടുപ്പമെന്നും ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും മക്കളെ ബിസി ആകുമ്പോള്‍ കൂടുതല്‍ അടുപ്പം തനിക്ക് കൊച്ചു മക്കളോട് ആണ്. അവരുടെ കിലുക്കാംപ്പെട്ടി പോലെയുള്ള സംസാരമാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം.- ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മല്ലിക സുകുമാരന്‍ പറയുന്നു.

മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, ഇപ്പോള്‍ അവര്‍ വലുതായി. കല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്. ജോലിത്തിരക്കുകള്‍ ഉത്തരവാദിത്തങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞു മക്കളങ്ങ് പോകും. അപ്പോഴാവും ഫോണിലൂടെ കൊച്ചു മക്കള്‍ അച്ചാമ്മ എന്നും പറഞ്ഞു കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നത്. അത് കേള്‍ക്കുമ്‌ബോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ട് അതാണ് ഇപ്പോഴത്തെ വലിയ സന്തോഷം.

LEAVE A REPLY

Please enter your comment!
Please enter your name here