Home Malayalam കൊച്ചുകുഞ്ഞിന്റെ കുശലാന്വേഷണത്തിനു മറുപടി നൽകി മമ്മൂട്ടി, വീഡിയോ വൈറൽ

കൊച്ചുകുഞ്ഞിന്റെ കുശലാന്വേഷണത്തിനു മറുപടി നൽകി മമ്മൂട്ടി, വീഡിയോ വൈറൽ

49
0

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിക്ക് അധികം ക്രേസാണ്.

ഇപ്പോളിതാ മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. കുഞ്ഞിന്റെ സുഖാന്വേഷണത്തിനു മമ്മുക്ക നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. മമ്മൂട്ടി കാറിൽ ഇരിക്കുമ്പോഴാണ് കുഞ്ഞിന്റെ ചോദ്യം. “അസ്സലാമു അലൈക്കും, സുഖമാണോ?” എന്നാണ് കൊച്ചുപെൺകുട്ടിയുടെ സ്വരം. ഈ ചോദ്യത്തിന് മമ്മുക്ക മറുപടിയും നൽകി. ഈ വീഡിയോ ശ്രദ്ധേയമാവുകയാണ്.

മുൻപൊരിക്കൽ മമ്മുക്ക പിറന്നാളിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിന് പിറന്നാൾ കേക്ക് സമ്മാനമായി നൽകിയിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം കേക്ക് മുറിക്കാൻ നിൽക്കുമ്പോൾ പീലി മോളെ കാണാൻ രണ്ട് പെട്ടികളുമായി രണ്ട് പേർ വരുന്നത്. വീഡിയോ കോളിലും അന്ന് മമ്മൂക്ക എത്തിയിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here