Home Malayalam “അ​ച്ഛ​ന്‍ സു​ഖ​മാ​യി​രി​ക്കു​ന്നു’; വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ മ​ണി​യ​ന്‍ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ന്‍

“അ​ച്ഛ​ന്‍ സു​ഖ​മാ​യി​രി​ക്കു​ന്നു’; വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ മ​ണി​യ​ന്‍ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ന്‍

48
0
maniyanpilla raju fake news

മ​ണി​യ​ന്‍ പി​ള്ള രാ​ജു​വി​നെ​ക്കു​റി​ച്ച്‌ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മ​ക​നും ന​ട​നു​മാ​യ നി​പ​ഞ്ജ​ന്‍. കോ​വി​ഡി​നൊ​പ്പം ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച്‌ മ​ണി​യ​ന്‍ പി​ള്ള രാ​ജു പ​തി​നെ​ട്ട് ദി​വ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ അ​ദ്ദേ​ഹം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്.

എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ള്‍ വ​ള​ച്ചൊ​ടി​ച്ച്‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ സം​ബ​ന്ധി​ച്ച്‌ ചി​ല ഇ​ല്ലാ​ക്ക​ഥ​ക​ളും പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. രോ​ഗ​മു​ക്തി നേ​ടി​യ രാ​ജു, നി​ല​വി​ല്‍ അ​സു​ഖ​ബാ​ധി​ത​നാ​ണെ​ന്ന ത​ര​ത്തി​ലും ചി​ല വാ​ര്‍​ത്ത​ക​ള്‍ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ മ​ക​ന്‍ ത​ന്നെ പ്ര​തി​ക​ര​ണ​വു​മാ​യി ഫേ​സ്ബു​ക്കി​ല്‍ എ​ത്തി​യ​ത്.

‘എ​ന്‍റെ അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ദ​യ​വാ​യി നി​ര്‍​ത്ത​ണ​മെ​ന്ന് എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​മ്ബ് ത​ന്നെ അ​ദ്ദേ​ഹം രോ​ഗ​മു​ക്ത​നാ​യി. ഇ​പ്പോ​ള്‍ ഇ​പ്പോ​ള്‍ വീ​ട്ടി​ല്‍ സു​ഖ​മാ​യി​രി​ക്കു​ന്നു’ എ​ന്നാ​ണ് നി​ര​ഞ്ജ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. കഴിഞ്ഞ ഫെബ്രുവരി 25നാണ് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് എത്തിയ മണിയന്‍പിള്ള രാജുവിനും നടന്‍ കെബി ഗണേഷ് കുമാറിനും കോവിഡ് ബാധിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ പനിയും ചുമയും ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനെട്ട് ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം കൊവിഡ് നെഗറ്റീവായി താരം വീട്ടിലെത്തി.

ആശുപത്രിയില്‍ കഴിയവേ മണിയന്‍പിള്ള രാജുവിന് ശബ്ദം പോലും നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ 70 ശതമാനം വരെ ശബ്ദം തിരിച്ച് കിട്ടി. ഇതിനിടെ ന്യൂമോണിയ കൂടി വന്നതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം.

LEAVE A REPLY

Please enter your comment!
Please enter your name here