Home Malayalam സ്വന്തം കാലിൽ ഉടൻ നടക്കാനാവില്ലെന്നാണ് കരുതിയത്, അപകട നാളുകളെക്കുറിച്ച് മഞ്ജിമ

സ്വന്തം കാലിൽ ഉടൻ നടക്കാനാവില്ലെന്നാണ് കരുതിയത്, അപകട നാളുകളെക്കുറിച്ച് മഞ്ജിമ

40
0
manjima mohan instagram

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി രംഗത്തെത്തിയ നടി ഇപ്പോൾ നായികയായി തിളങ്ങുകയാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി നടി പ്രത്യക്ഷപ്പെട്ടു.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെ നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അച്ഛന വിപിൻ മോഹൻ സിനിമയിൽ ഉള്ളപ്പോൾ തന്നെ സിനിമയിൽ ആക്ടീവായ താരമാണ് മഞ്ജിമ. തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.

ഇപ്പോൾ വാക്കർ ഉപയോ​ഗിച്ച്‌ നടന്നിരുന്ന ആ ദിനങ്ങളുടെ ഓർമയ്ക്കായി താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വന്തം കാലിൽ ഉടൻ നടക്കാനാവില്ലെന്നാണ് ആ കാലത്ത് ചിന്തിച്ചിരുന്നത് . പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം വിശ്വസിക്കണമെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.

എന്റെ ‘വാക്കർ’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലിൽ നടക്കുകയെന്നത് യാഥാർഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങൾ. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങളിൽത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും. അപകടത്തിൽ കാലിന് പരിക്കേറ്റതിനെതുടർന്ന് നീണ്ടനാൾ ചികിത്സയിലായിരുന്നു താരം. തനിക്ക് ഇനി നടക്കാനാകില്ലെുന്നും സിനിമയും നൃത്തവും ചെയ്യാനാകില്ലെന്നും താരം ഭയപ്പെട്ടിരുന്നതായും മഞ്ജിമ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here