Home News അപകടം സംഭവിച്ചു, ഇരിക്കാനോ നടക്കാനോ സാധിക്കില്ലായിരുന്നു- മന്യ

അപകടം സംഭവിച്ചു, ഇരിക്കാനോ നടക്കാനോ സാധിക്കില്ലായിരുന്നു- മന്യ

152
0
Manya

ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.കന്നഡ,തമിഴ്,തെലുങ്ക്,മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു.2013ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി.വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്.സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്.ഇപ്പോഴിതാ തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം മന്യ തുറന്നു പറയുകയാണ്. കുറിപ്പിങ്ങനെ,

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ്, മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെർനിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാൽ അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു. എമർജെൻസി റൂമിലേക്ക് പോകേണ്ടി വന്നു.ഇന്ന് നട്ടെല്ലിൽ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോർ-ആഫ്റ്റർ ചിത്രമെടുത്തത് ഞാൻ വല്ലാതെ നെർവസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാൻ ഒറ്റയ്ക്കായിരുന്നു. ഞാൻ പ്രാർത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്‌സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്.

മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നിൽക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാൻ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റിൽ ജീവിക്കണമെന്ന്.

നിങ്ങൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടർ പറഞ്ഞു. നട്ടെല്ലിന് സർജറി വേണ്ടിവരരുതേ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും നന്ദി. എന്നും ഓർക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here