Home Entertainment മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങള്‍ വൈറലാകുന്നു

മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങള്‍ വൈറലാകുന്നു

52
0
meenakshi dileep in saree

കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ചര്‍ച്ചയാകുകയാണ്. പൊതുവേ മഞ്ജു വാര്യരുടെ ആയാലും ദിലീപിന്റെ ആയാലും ചെറിയ ചെറിയ കാര്യങ്ങളും വലൈയ്യ ചര്‍ച്ചയാകാറുള്ളത് പതിവാണ്.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇവര്‍ രണ്ടുപേരുമല്ല മറിച്ച്‌ മകള്‍ മീനാക്ഷിയാണ്. മീനാക്ഷിയുടെ വിഷു ദിന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രം മീനാക്ഷി തന്നെയാണ് പങ്കുവെച്ചിരിക്കുന്നതും. ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

മീനാക്ഷി സെറ്റും മുണ്ടും ധരിച്ച്‌ അതീവ സുന്ദരിയായിട്ടുള്ള ചിത്രമായിരുന്നു അത്. അതും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്. വീട്ടില്‍ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണിത്. ചിത്രത്തിന് കമന്റായി നിരവധി ആരാധകരാണ് മീനാക്ഷിക്കും വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.തന്റെ ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്. അടുത്ത സമയം മുതലാണ് മീനാക്ഷി ഇന്‍സ്റ്റയില്‍ സജീവമായത്. ചിത്രത്തിന് കമന്റായി ചിലര്‍ മീനാക്ഷിയുടെ ചിത്രം കാണുമ്ബോള്‍ അമ്മ മ‍ഞ്ജുവിനെയാണ് ഓര്‍മ വരുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. അമ്മയെ പോലെയുണ്ട് മകളെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. മീനാക്ഷിയുടെ ഈ ചിത്രം സുഹൃത്തായ അഞ്ജലിയാണ് എടുത്തത്.

മീനാക്ഷിയുടെ ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. മഞ്ജു വാര്യരുടെ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു മീനാക്ഷിയുടെ ഈ പുതിയ ചിത്രം പുറത്തു വന്നത്. അതോടെ മീനാക്ഷിയുടെ ലുക്കും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here