Home Entertainment മഞ്ജുവിനെ ഓര്‍മ്മിപ്പിച്ച് മീനാക്ഷി, അമ്മയെ കോപ്പിയടിക്കുകയാണോ എന്ന് ആരാധകര്‍

മഞ്ജുവിനെ ഓര്‍മ്മിപ്പിച്ച് മീനാക്ഷി, അമ്മയെ കോപ്പിയടിക്കുകയാണോ എന്ന് ആരാധകര്‍

36
0
meenakshi manju warrier memories

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇടയിലെ പ്രിയപ്പെട്ട താരപുത്രിമാരില്‍ ഒരാളാണ് മീനാക്ഷി ദിലീപ്. നടന്‍ ദലീപിന്റെയും മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. ഇവരെ പോലെ തന്നെ മാനീക്ഷിയും സിനിമയില്‍ എത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ഡോക്ടര്‍ ആവുകയാണ് മകളുടെ ലക്ഷ്യമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണ് അവള്‍ എന്നും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും മീനാക്ഷിയുടെ ചിത്രം വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോള്‍ നിറചിരിയോടെയുള്ള മീനാക്ഷിയുടെ ഒരു ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിന് കീഴില്‍ മഞ്ജു വാര്യരുടെ മേക്കോവറിനെ കുറിച്ചുള്ള കമന്റുകളുമുണ്ട്.

മീനാക്ഷി അടുത്തിയെടാണ് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയത്. ഗൗണില്‍ അതീവ സുന്ദരിയായ മീനാക്ഷിയുടെ ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലും വൈറലാണ്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി മാറി. മീനാക്ഷിയുടെ ചിരി അമ്മയായ മഞ്ജു വാര്യരുടെ ചിരി പോലെ തന്നെയുണ്ട് എന്നായിരുന്നു പലരും കമന്റ് ചെയ്തത്. മഞ്ജുവിന്റെ മേക്കോവര്‍ അനുകരിക്കാനുള്ള ശ്രമമാണോ എന്ന് ചിലര്‍ മീനാക്ഷിയോട് ചോദിക്കുന്നുണ്ട്. അമ്മയുടെ ഫോട്ടോകോപ്പിയാണ് മകളെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

വിഷു ദിനത്തില്‍ സാരിയണിഞ്ഞായിരുന്നു മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. അന്ന് താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ സ്‌നേഹം അറിയിച്ചെത്തിയിരുന്നു. കേരളീയ വേഷത്തിലായിരുന്നു മീനാക്ഷി എത്തിയത്. സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ വിവാഹ ചടങ്ങില്‍ മീനാക്ഷിയും സജീവമായിരുന്നു. മാനാക്ഷിയും നടി നമിത പ്രമോദടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ നൃത്തവും മറ്റും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here