Home Entertainment മണവാട്ടിയെക്കാൾ ആളുകൾ തിരഞ്ഞത് മീനാക്ഷിയെ, ചിത്രങ്ങൾ വൈറൽ

മണവാട്ടിയെക്കാൾ ആളുകൾ തിരഞ്ഞത് മീനാക്ഷിയെ, ചിത്രങ്ങൾ വൈറൽ

65
0

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി.പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്‌നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ മീനാക്ഷിയുടെ പേരിൽ പലതരത്തിലുള്ള ഫാൻസ് അക്കൗണ്ടുകളുണ്ട്.

നാദിർഷയുടെ മകളായ ആയിഷ നാദിർഷയുടെ പ്രീ വെഡ്ഡിങ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ വൈറലാണ്. കാവ്യ മാധവനും ദിലീപും എത്തിയെന്നറിഞ്ഞപ്പോൾ മീനാക്ഷി സ്വീകരിക്കാനായി പോവുന്നതും വീഡിയോയിൽ കാണാം. തനിക്ക് അരികിലേക്കെത്തിയ മീനൂട്ടിയോട് കാവ്യ കുശലം ചോദിക്കുന്നുണ്ട്. ആയിഷയ്ക്ക് മധുരം നൽകാനും ഫോട്ടോയെടുക്കാനുമൊക്കെയായി ഇവരൊരുമിച്ചായിരുന്നു പോയത്. ആയിഷ തിരിച്ച് മീനാക്ഷിക്കും മധുരം നൽകുന്നതും വീഡിയോയിൽ കാണാം.

മീനാക്ഷി, ആയിഷ, നടി നമിത പ്രമോദ് എന്നിങ്ങനെ ഇവർക്ക് സ്വന്തമായി ഒരു ഗാങ് തന്നെയുണ്ട്. നടി നമിത പ്രമോദ് ഈ ഗ്രൂപ്പിനൊപ്പം ഉള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. പക്ഷേ അപ്പോഴും ആളുകളുടെ ശ്രദ്ധ മുഴുവൻ മീനാക്ഷി യിലേക്ക് ആയിരിക്കും. മഞ്ജു വാര്യരുടെ അതേ മുഖച്ഛായ യും, സൗന്ദര്യവും ആണ് മീനാക്ഷിക്ക് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here