Home Entertainment സൂപ്പർ ലുക്കിൽ മീര ജാസ്മിൻ, ഇപ്പോഴും എന്താ ലുക്കെന്ന് ആരാധകർ

സൂപ്പർ ലുക്കിൽ മീര ജാസ്മിൻ, ഇപ്പോഴും എന്താ ലുക്കെന്ന് ആരാധകർ

54
0
meera jasmine 2021

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ൽ ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജയറാമിനൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നുവെന്ന വാർത്ത പ്രേക്ഷകർ അറിഞ്ഞത്.

2014 ഫെബ്രുവരി 12ന് ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ, തിരുവനന്തപുരം നന്ദാവനം സ്വദേശി അനിൽ ജോൺ ടൈറ്റസിനെ വിവാഹം കഴിച്ചു. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമായി പ്രചരിക്കുന്നത്. ആഹാ എന്തൊരു ലുക്കെന്നാണ് ആരാധകർ പറയുന്നത്.തന്റെ അഭിനയശേഷി കൊണ്ട് പ്രേക്ഷക-നിരൂപകശ്രദ്ധ നേടിയ മീര, തുടർന്ന് കമൽ,ടി വി ചന്ദ്രൻ,സത്യൻ അന്തിക്കാട്,ശ്യാമപ്രസാദ്,ബ്ലെസ്സി തുടങ്ങിയ മുൻനിര സംവിധായകരുടെ സിനിമകളിൽ കരാർ ചെയ്യപ്പെടുകയും മികച്ച അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു

കസ്തൂരിമാനിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം നേടിയ മീര, പാഠം ഒന്ന് ഒരു വിലാപം എന്ന സാമൂഹികപ്രസക്തിയുള്ള സിനിമയിലെ, കൗമാരവിവാഹത്തിനു വിധേയ ആകേണ്ടി വന്ന 15 വയസ്സുകാരിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനു ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here