Home Entertainment ഞാൻ നിന്നെ സ്‌നേഹിക്കുന്നു, വേ​ഗം തിരിച്ചു വാ, ചിരഞ്ജീവിയുടെ ഓർമ്മകളിൽ മേഘ്‌ന രാജ്

ഞാൻ നിന്നെ സ്‌നേഹിക്കുന്നു, വേ​ഗം തിരിച്ചു വാ, ചിരഞ്ജീവിയുടെ ഓർമ്മകളിൽ മേഘ്‌ന രാജ്

43
0
Meghna Raj in the memory of Chiranjeevi

മലയാളികളുടേയും പ്രിയതാരമാണ് മേഘ്‌ന രാജ്. രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം തീരും മുൻപേ തന്നെ വിട്ടു പോയ ചിരഞ്ജീവി സർജയുടെ ഓർമകളിലാണ് മേഘ്‌ന. ഒരു യാത്രയ്ക്കിടെ പകർത്തിയ ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് നടി ഹൃദയസ്പർശിയായ വാക്കുകൾ എഴുതിയത്.

‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു! തിരിച്ചുവാ’-മേഘ്‌ന കുറിച്ചു. മകനെ ഒരു നോക്ക് കാണാനാകാതെ ചീരുവിന്റെ അച്ഛനും നടനുമായ ചിരഞ്ജീവി സർജ യാത്രയായപ്പോൾ മേഘ്‌ന ഗർഭിണിയായിരുന്നു. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കുടുംബത്തിൽ സന്തോഷവുമായാണ് ജൂനിയർ ചീരു എത്തിയത്. അവന്റെ വരവ് മേഘ്‌നയുടെ മുഖത്ത് വീണ്ടും ചിരി കൊണ്ടുവരാനായി. മകന് ആറുമാസം തികഞ്ഞതിന്റെ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരാവുന്നത്. ആദ്യം ഹിന്ദു ആചാരപ്രകാരവും മേയ് രണ്ടിന് ക്രിസ്ത്യൻ ആചാരപ്രകാരവും വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here