ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയര്‍ ചീരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്ബതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
“ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍, നമ്മള് ആദ്യമായി കണ്ടുമുട്ടുമ്ബോള്‍, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകര്‍ന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയില്‍ നിന്ന് നിങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.
View this post on Instagram
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.