Home Entertainment ലിവിംഗ് ടുഗെദറില്‍ നിന്ന് വിവാഹത്തിലെത്തിയ കഥ പറഞ്ഞ് എം.ജി. ശ്രീകുമാര്‍

ലിവിംഗ് ടുഗെദറില്‍ നിന്ന് വിവാഹത്തിലെത്തിയ കഥ പറഞ്ഞ് എം.ജി. ശ്രീകുമാര്‍

132
0
mg sreekumar marriage story

മലയാളത്തിന്റെ പ്രിയഗായകനാണ് എം.ജി ശ്രീകുമാര്‍. ലിവിംഗ്ടുഗെദറില്‍ നിന്ന് വിവാഹത്തിലെത്തിയ തന്റെ ജീവിത അനുഭവം പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ടി.വി ഷോയ്ക്കിടെയാണ് എം.ജി.ശ്രീകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എം.ജിയുടെ വാക്കുകള്‍ ഇങ്ങനെ:-

“അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു.

2000 ജനുവരി ഒന്നിനായിരുന്നു മാഗസിന്‍ ഇറങ്ങിയത്. എം.ജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ, അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് നേരെ കാറില്‍ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു”

LEAVE A REPLY

Please enter your comment!
Please enter your name here