Home Entertainment അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് മോഹൻലാൽ, ഫോട്ടോ വൈറൽ

അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് മോഹൻലാൽ, ഫോട്ടോ വൈറൽ

136
0
mohanlal old photo with his mother

മാതൃദിനത്തിൽ ഒമ്മക്കൊപ്പമുള്ള ബാല്യകാല ഫോട്ടോയുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. മിക്ക് താരങ്ങളും അമ്മമാർക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡയിയിൽ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുന്ന മോഹനലാലിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.

സഹതാരങ്ങളും ആരാധകരുമകടക്കം നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്. അമ്മയുമായുള്ള മോഹൻലാലിന്റെ ബന്ധം വാർത്തകളിൽ നിറയാറുണ്ട്. കുറച്ചു വർഷമായി തളർന്നു കിടക്കുകയാണ് അമ്മ. സിനിമ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം ചെന്നൈയിലായിരുന്നു താരം. ആ സമയത്ത് അമ്മയെ മാസങ്ങളോളം കാണാൻ സാധിക്കാത്തതിന്റെ ദുംഖം താരം പങ്കുവെച്ചിട്ടുണ്ട്

“ലോകത്തെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും.” എന്നാണ് നടന്‍ ടൊവിനോ തോമസ് കുറിക്കുന്നത്. നടി ഊര്‍മിള ഉണ്ണി, റിമി ടോമി, മുക്ത എന്നിവരും മാതൃദിനാശംസകള്‍ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പഴയൊരു ചിത്രമാണ് ഊര്‍മിള ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here