Home Entertainment ആദ്യം വെറുപ്പായിരുന്നു, പിന്നീടത് ഇഷ്ട്ടമായി മാറി; മോഹന്‍ലാലിനെക്കുറിച്ച് സുചിത്ര

ആദ്യം വെറുപ്പായിരുന്നു, പിന്നീടത് ഇഷ്ട്ടമായി മാറി; മോഹന്‍ലാലിനെക്കുറിച്ച് സുചിത്ര

74
0
mohanlal suchitra story

മോഹന്‍ലാലിന്റെ ബറോസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ നിറയുന്നത്. ഇന്നലെയാണ് ബറോസിന്റെ ചിത്രീകരണ൦ ആരംഭിച്ചത്. ചിത്രത്തിന്റെ പൂജയുടെ ചടങ്ങില്‍ മോഹന്‍ലാലിനെക്കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകള്‍ ഹൃദയസ്പര്ശിയായിരുന്നു.

സാധാരണ പൊതുവേദികളില്‍ അധികം സംസാരിക്കാത്ത ആളാണ് സുചിത്ര. സംവിധാന രംഗത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പിന് സാക്ഷിയായി സുചിത്രയും എത്തിയിരുന്നു. ഉള്ളുതൊടുന്ന വാക്കുകളാണ് താരത്തെക്കുറിച്ച് സുചിത്ര വേദിയില്‍ പങ്കുവെച്ചതും. ചടങ്ങില്‍ സംസാരിക്കുമോ എന്ന് ആന്റണി ചോദിച്ചപ്പോള്‍ ആദ്യം ‘പ്ലീസ് വിളിക്കല്ലേ’ എന്നായിരുന്നു സുചിത്ര നല്‍കിയ മറുപടി. പിന്നെയാണ് സംസാരിക്കാന്‍ തയാറായതും.

സുചിത്രയുടെ വാക്കുകൾ

‘സാധാരണ എപ്പോഴും ഞാന്‍ ബാക്ക് സീറ്റില്‍ മാറിയിരിക്കാറായിരുന്നു പതിവ്. എന്നാല്‍ അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ സംസാരിച്ചിരുന്നു. ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് ഈ നിമിഷം. അതുകൊണ്ടാണ് സംസാരിക്കാന്‍ തീരുമാനിച്ചത്.

നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ എനിക്ക് വെറുപ്പായിരുന്നു. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തോട് വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിക്കുന്നതാണ് അതൊക്ക. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനും അദ്ദേഹമാണ്.’ .

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here