Home Entertainment കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല, ആയിഷയ്ക്ക് വിവാഹാശംസകളുമായി നമിത പ്രമോദ്, ഒപ്പം മീനാക്ഷിയും

കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല, ആയിഷയ്ക്ക് വിവാഹാശംസകളുമായി നമിത പ്രമോദ്, ഒപ്പം മീനാക്ഷിയും

193
0
ayisha nadrisha marriage

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ ബിലാലുമായി ഫെബ്രുവരി 11ന് ആയിരുന്നു താരപുത്രിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ ആഘോഷങ്ങള്‍ വധുവിന്റെ വീട്ടില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ തന്റെ ഉറ്റ സുഹൃത്തായ ആയിഷയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്.

‘കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പോടെ ആയിഷയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് നമിത സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും ഉണ്ട്. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് നമിതയും മീനീക്ഷിയും ധരിച്ചിരിക്കുന്നത്. നേരത്തെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ നമിതയും മീനാക്ഷിയും ചേര്‍ന്ന് ഡാന്‍സ് ചെയ്തതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ദിലീപും നാദിര്‍ഷയും തമ്മിലുള്ള ആത്മബന്ധം പോലെ തന്നെയാണ് മക്കള്‍ക്ക് ഇടയിലെ ബന്ധവും. ആയിഷയുടെ ടിക്ടോക്ക് വീഡിയോകളില്‍ മീനീക്ഷിയും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആയിഷയുടെ വിവാഹാഘോഷ ചടങ്ങുകളില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും നിറസാന്നിധ്യം സോഷ്യല്‍ മീഡിയകളില്‍# വൈറലായിരുന്നു. ഏറെ കാലത്തിന് ശേഷം കുടുംബ സമേതം കാവ്യയെ കണ്ട ചടങ്ങു കൂടിയായിരുന്നു ഇത്. ചടങ്ങില്‍ പങ്കെടുത്ത ദിലീപ്-കാവ്യ ദമ്പതികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here