നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ ദിലീപിനും കുടുംബത്തോടുമൊപ്പം തിളങ്ങി നിന്നത് നടി നമിത പ്രമോദ് ആയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപും നമിത പ്രമോദും ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. ഇരുവരും കിടിലന്‍ നൃത്ത ചുവടുകളുമായി ആയിഷയുടെ വിവാഹത്തില്‍ തിളങ്ങി. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മീനാക്ഷിയുടെ കളിക്കൂട്ടുകാരി കൂടിയാണ് ആയിഷ. ഇരുവരുടെയും അടുത്ത സുഹൃത്താണ് നമിത. ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുമുണ്ട്.
ആയിഷയുടെ വിവാഹ ആഘോഷ ചിത്രങ്ങള്‍ തങ്ങളും ഇന്‍സ്റ്റഗ്രാം പേജുകളില്‍ നമിതയും മീനാക്ഷിയും പങ്കുവെച്ചിരുന്നു. അതേസമയം മീനാക്ഷിക്ക് ഒപ്പമുള്ള പുതിയ ചിത്രമാണ് നമിത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നമിത നല്കിയ ക്യാപ്ഷനും ഏറെ വൈറലായി മാറിയിരിക്കുകയാണ്. ആയിഷയുടെ വവിവാഹാഘോഷത്തിനിടെ എടുത്ത ചിത്രമാണ് ഇക്കുറിയും നമിത പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി ദിലീപിന് ഒപ്പമുള്ള ചിത്രത്തിന് നമിത നല്കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു, ഏടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്നേഹം എനിക്ക് വേണം. നിരവധി കമന്റുകളും ലൈക്കുകളുമാണ് നമിത പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്. ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം ദിലീപിന്റെ നായികയായി നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്. സൗണ്ട് തോമ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ചന്ദ്രേട്ടന് എവിടെയാ, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന് തുടങ്ങിയ സിനിമകളിലും ദിലിപും നമിതാ പ്രമോദും ഒന്നിച്ചഭിനയിച്ചു. മലയാളത്തില്‍ അല്‍ മല്ലുവാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നാലെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. ജയസൂര്യയാണ് ചിത്രത്തിലെ നായകന്.