Home Malayalam പറശ്ശിനിക്കടവ് അമ്പലം സന്ദർശിച്ച്‌ നവ്യാ നായർ, ഫോട്ടോകൾ

പറശ്ശിനിക്കടവ് അമ്പലം സന്ദർശിച്ച്‌ നവ്യാ നായർ, ഫോട്ടോകൾ

34
0
navya nair at parassinikadavu

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. നവ്യ നായർ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്തത്. ഉത്തര മലബാറിലെ പ്രശ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്തതാണ് ചിത്രം.

View this post on Instagram

A post shared by Navya Nair (@navyanair143)

ഒരുത്തീ എന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയ നിരവധി താരങ്ങളുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും സിനിമ ജീവിതത്തിലേക്ക് വീണ്ടും ചുവട് വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here