Home Entertainment നിറവയറില്‍ അതീവ സുന്ദരിയായി നീലക്കുയിലിലെ റാണി

നിറവയറില്‍ അതീവ സുന്ദരിയായി നീലക്കുയിലിലെ റാണി

67
0
Latha Sangaraju. pregnant

ലലോക്ക്ഡൗണിനിടയില്‍ പല സീരിയല്‍ താരങ്ങളുടെ വിവാഹ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ലത തംഗരാജുവിന്റെ വിവാഹവും ലോക്ക്ഡൗണ്‍ സമയം ആയിരുന്നു. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ സൂര്യന്‍ എന്ന ആണ്‍സുഹൃത്തുമായായിരുന്നു നടിയുടെ വിവാഹം.

2020 ജൂണില്‍ വിവാഹിതയായ ലത അധികം വൈകാതെ താന്‍ ഗര്‍ഭിണിയാണെന്ന വിശേഷം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തമിഴ് ആചാര പ്രകാരമുള്ള ലതയുടെ വളകാപ്പ് ചടങ്ങ് നടന്നിരിക്കുകയാണ്. ഈ ചടങ്ങിന്റെ ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃതത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ലതയുടെ വളകാപ്പ് ചടങ്ങ് നടന്നത്. നിറവയറില്‍ ആതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ട് സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി മുഖത്ത് മഞ്ഞളും ചന്ദനവുമൊക്കെ തേച്ച് മനോഹരമായി ചടങ്ങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പ്രിയതമയുടെ നിറവയറില്‍ തലോടുകയും ചുംബിക്കുകയും ചെയ്യുന്ന സൂര്യനും ദൃശ്യങ്ങളിലുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്. പ്രസവം കഴിയുന്നത് വരെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ല. പ്രസവത്തിന് ശേഷം താന്‍ തിരിച്ച് വരുമെന്ന് മുന്‍പ് ലത പറഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും നല്ല അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി ലത പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here