Home Entertainment കണ്മണിയെ മാറോടണച്ച് നീരജ്, മകൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ ചിത്രങ്ങൾ വൈറൽ

കണ്മണിയെ മാറോടണച്ച് നീരജ്, മകൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ ചിത്രങ്ങൾ വൈറൽ

99
0
neeraj madhav baby birthday

അച്ഛനായതിനു ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് യുവതാരം നീരജ് മാധവ്. കണ്മണിയെ കയ്യിലെടുത്തു നിൽക്കുന്നചിത്രങ്ങളാണ് നീരജ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നത്. അച്ഛനായതിനുശേഷമുള്ള ആദ്യ ജന്മദിനം. അത് അവിശ്വനീയമായ വികാരമാണെന്നെന്ന് നീരജ് ഫോട്ടോയോടൊപ്പം പങ്കുവെച്ച കാപ്ഷനിൽ കുറിച്ചു

കഴിഞ്ഞ മാസമാണ് നീരജ് മാധവിനും ഭാര്യ ദീപ്തിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. 2018ലാണ് ഇരുവരും വിവാഹിതർ ആവുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നീരജിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഗൗതമന്റെ രഥം ആണ്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഒരു ഡാൻസറുമാണ് നീരജ്. അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയത് നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളായിരുന്നു. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി.

LEAVE A REPLY

Please enter your comment!
Please enter your name here