Home Entertainment സൈസ് എത്രയെന്ന് ചോദ്യം, വായടപ്പിച്ച് പാര്‍വതിയുടെ മറുപടി

സൈസ് എത്രയെന്ന് ചോദ്യം, വായടപ്പിച്ച് പാര്‍വതിയുടെ മറുപടി

71
0
parvathy nair

മലയാളം, തമിഴ് ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വ്വതി നായര്‍. നീരാളി, ജെയിംസ് ആന്റ് ആലീസ് തുടങ്ങിയ ചിത്രങ്ങളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. അജിത്ത് നായകനായ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴ് സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് കമല്‍ഹസന്റെയും ഉദയനിധി സ്റ്റാലിന്റെയും ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് പാര്‍വതി. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരാളുടെ ചോദ്യത്തിന് പാര്‍വതി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. പാര്‍വതിയുടെ സൈസ് എത്ര എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടായായി ചെരുപ്പിന്റെ സൈസ് 37 എന്നും ഡ്രസിന്റെ സൈസ് എസ്(സ്‌മോള്‍) ആണെന്നും നടി കുറിച്ചു.

മറ്റൊരാള്‍ ചോദിച്ചത് സിം സ്യൂട്ടില്‍ നിങ്ങള്‍ കംഫര്‍ട്ട് ആണോ എന്നായിരുന്നു. ഈ ചോദ്യത്തിനും വായടപ്പിക്കുന്ന മറുപടിയാണ് പാര്‍വതി നല്‍കിയത്. സ്വിം ചെയ്യുമ്പോള്‍ നിങ്ങള്‍ മറ്റ് എന്ത് വേഷമാണ് ധരിക്കാറുളളത് എന്നായിരുന്നു പാര്‍വ്വതി തിരിച്ചുചോദിച്ചത്. പേരിലെ നായറിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ പേരിലുണ്ടെങ്കിലും ജാതിക്ക് താന്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് നടി മറുപടി നല്‍കി.

വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പാര്‍വ്വതി നായര്‍ അഭിനയിച്ചു. രണ്‍വീര്‍ സിങ് ദീപിക പദുകോണ്‍ ചിത്രം 83യില്‍ ഒരു റോളില്‍ നടി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here