Home Entertainment മാറിയതല്ല; മാറ്റിയതാണ്; കല്യാണം കഴിഞ്ഞശേഷമാണ് കുടുംബവിളക്കിൽ നിന്നും മാറ്റിയത് പാർവതി വിജയ്

മാറിയതല്ല; മാറ്റിയതാണ്; കല്യാണം കഴിഞ്ഞശേഷമാണ് കുടുംബവിളക്കിൽ നിന്നും മാറ്റിയത് പാർവതി വിജയ്

165
0

റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ബിഗ് സ്‌ക്രീനിൽ നിന്നും എത്തിയ മീരയെ മിനി സ്‌ക്രീൻ നായിക ആയി അറിയപ്പെട്ടതും ഇതേ പരമ്പരയിലൂടെയാണ്. സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാൽ ആരാലും അർഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായാണ് മീര എത്തുന്നത്. മൂന്ന് മക്കളുടെ അമ്മയായി എത്തുന്ന മീരയുടെ മകൾ ആയിട്ടാണ് കുറച്ചു നാൾ മുൻപ് വരെ പാർവതി വിജയ് അഭിനയിച്ചുകൊണ്ടിരുന്നത്. ശീതൾ എന്ന കഥാപാത്രത്തെ ആയിരുന്നു പാർവതി വിജയ് അവതരിപ്പിച്ചതും. വിവാഹശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ പാർവതിയുടെ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

നടി മൃദുലയുടെ സഹോദരി കൂടിയായ പാർവതിയുടെ കന്നി അരങ്ങേറ്റം കൂടി ആയിരുന്നു കുടുംബവിളക്ക്. ശീതൾ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പാർവതി പ്ലസ് ടു കാരി വിദ്യാർത്ഥിനി ആയിട്ടാണ് സ്‌ക്രീനിൽ എത്തിയത്.കുടുംബവിളക്ക് ക്യാമറാമാൻ ആയിരുന്ന അരുണുമായി ഉണ്ടായത് പ്രണയത്തിനു ഒടുവിൽ ആണ് പാർവതിയുടെ വിവാഹം നടക്കുന്നത്. അതീവ രഹസ്യമായി നടന്ന വിവാഹത്തോടെ സ്‌ക്രീനിൽ നിന്നും ശീതളിനെ കാണാതാവുകയും അമൃത നായർ എന്ന നടി ശീതളായി എത്തുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി പാർവതി എത്തിയിരിക്കുന്നത്.

വിവാഹത്തോടെ അഭിനയരംഗം ഉപേക്ഷിച്ചതെയിട്ടാണ് ആരാധകർ കരുതിയിരുന്നത് എങ്കിലും, പാർവതിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ പിന്മാറിയതല്ല തന്നെ മാറ്റിയതാണ് എന്ന് പറഞ്ഞ പാർവതി കാരണം എന്താണ് എന്ന് ആരാധകർ ചോദിക്കുമ്പോൾ അത് അവർക്ക് അറിയാം എന്ന് മാത്രമാണ് മറുപടി നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here