Home Entertainment ഭർത്താവിനൊപ്പം പുതിയ ചിത്രം പങ്കുവെച്ച് കുടുംബവിളക്ക് താരം, വിശേഷമുണ്ടോ എന്ന് കമന്റുകൾ

ഭർത്താവിനൊപ്പം പുതിയ ചിത്രം പങ്കുവെച്ച് കുടുംബവിളക്ക് താരം, വിശേഷമുണ്ടോ എന്ന് കമന്റുകൾ

100
0
parvathy vijay

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് പാർവതി വിജയ്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. പരമ്പരയിൽ നിന്ന് മാറിയിട്ടും ഇന്നും ശീതൾ എന്ന പേരിലാണ് പാർവതി അറിയപ്പെടുന്നത്. മിനിസ്‌ക്രീൻ താരമായ മൃദുല വിജയിയുടെ സഹോദരികൂടിയാണ് പാർവതി. കുടുംബവിളക്കിൽ അഭിനയിക്കുന്നതിനിടെയാണ് സീരിയലിലെ ക്യാമറമാനായിരുന്നു അരുണുമായി പാർവതിയുടെ വിവാഹം നടക്കുന്നത്. പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി. അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് പാർവതി. പുതിയ ചിത്രങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.

പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിന് മുമ്പിൽ നിന്നുമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. പാർവതി കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് ആണ് ആരാധകർ പറയുന്നത്. സാരിയായിരുന്നു പാർവതി ധരിച്ചിരുന്നത്.

ചിത്രം പുറത്തെത്തിയതോടെ നടി അമ്മയാകാനുള്ള ഒരുക്കത്തിലാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇല്ല എന്ന് ഇതിന് ഭർത്താവ് അരുൺ മറുപടിയും നൽകി. മുമ്പും ഇതേ സംശയം പ്രേക്ഷകർ പങ്കുവെച്ചിരുന്നു. പാർവതിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകാൻ ഒരുങ്ങവെയാണ് ചേച്ചി മൃദുല വിജയ് വിവാഹത്തിന് തയ്യാറെടുക്കുന്നത്. നടൻ യുവകൃഷ്ണയാണ് മൃദുലയുടെ വരൻ.

LEAVE A REPLY

Please enter your comment!
Please enter your name here