Home Entertainment കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച്‌ താരം

കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച്‌ താരം

45
0
pearle maaney baby name

പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ച്‌ പേളി മാണി. മകള്‍ക്ക് 28 ദിവസം പൂര്‍ത്തിയായതിന്റെ ചടങ്ങില്‍ നിന്നുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി മകളുടെ പേര് അറിയിച്ചിരിക്കുന്നത്. തന്റെ പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് പേളി മാണി. ശ്രീനിഷിനും മകള്‍ക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയര്‍ ചെയ്തത്.

‘അവള്‍ വന്നിട്ട് 28 ദിവസമായി. അവള്‍ ഞങ്ങളുടെ ജീവിതം സന്തോഷവും സുന്ദരവും നിറഞ്ഞതാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്‌നേഹിക്കുന്നു,’ ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നല്‍കിയിരിക്കുന്ന പേര്. എന്തുകൊണ്ടാണ് മകള്‍ക്ക് നില എന്ന പേര് നല്‍കാനുളള കാരണവും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവള്‍ക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുളള വിശേഷങ്ങള്‍ പേളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവള്‍ക്കൊപ്പമുളള ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവര്‍ക്കും ഏറെ ആരാധകരും സോഷ്യല്‍ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here