Home Entertainment പുതിയ അഥിതിയെ സ്വീകരിക്കുന്ന ത്രില്ലില്‍ പേളിയുടെ വീട്, മനസ് നിറഞ്ഞ് പേളിയും റേച്ചലും

പുതിയ അഥിതിയെ സ്വീകരിക്കുന്ന ത്രില്ലില്‍ പേളിയുടെ വീട്, മനസ് നിറഞ്ഞ് പേളിയും റേച്ചലും

51
0

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. താരത്തിന്റെ കുടുംബ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് താത്പര്യമാണ്. പേളി മകള്‍ നിലയ്ക്ക് ജന്മം നല്‍കുന്നതിന് മുമ്പ ് ഫെബ്രുവരിയിലായിരുന്നു അനുജത്തി റേച്ചലിന്റെ വിവാഹ നിശ്ചയം. ഇപ്പോള്‍ പേളിയുടെ വീട്ടിലെ രണ്ടാം വിവാഹവും ഉടന്‍ നടക്കാന്‍ പോകുന്നു എന്നാണ് വിവരം. വിവാഹ മുന്നൊരുക്കത്തിലാണ് പേളിയും സഹോദരിയും.

ഫെബ്രുവരിയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം നടത്തിയത്. റൂബന്‍ ബിജി തോമസ് ആണ് വരന്‍. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇടയ്ക്ക് റേച്ചല്‍ ആയൂര്‍വേദ തെറാപ്പി നടത്തി വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണെന്ന് സൂചന നല്‍കിയിരുന്നു.

ഈ മാസം റേച്ചലിന്റെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തെത്തുന്ന വിവരം. കഴിഞ്ഞ ദിവസം ബ്രൈഡല്‍ ലുക്കിനായി റേച്ചലും സഹോദരിയുടെ വിവാഹത്തിനൊരുങ്ങാന്‍ പേളിയും ബ്യൂട്ടി പാര്‍ലറില്‍ പോയതിന്റെ വീഡിയോ പുറത്ത് എത്തിയിരുന്നു. അതേസമയം മേക്കപ്പിന്റെ ആവശ്യമുണ്ടോ എന്ന് തിരക്കി പലരും രംഗത്ത് എത്തുന്നുണ്ട്. അതേസമയം റേച്ചലിന്റെ വിവാഹം കഴിഞ്ഞ് മറ്റൊരു അതിഥി കൂടി കുടുംബത്തിലേക്ക് എത്തുന്നതിലെ ത്രില്ലിലാണ് ഏവരും. വിവാഹ തീയതി ഇനിയും പുറത്ത് വിട്ടിട്ടില്ല.

മേക്കപ്പ് ഇല്ലാതെ തന്നെ ചേച്ചിയെയും അനിയത്തിയെയും കാണാന്‍ എന്ത് ഭംഗിയാണ്. എന്നിട്ടും ഇത്രയും പ്രയത്‌നം വേണോ? ഇതൊക്കെ എന്തിനാണ് ചെയ്യുന്നത് എന്നിങ്ങനെ പലരും കമന്റ് ചെയ്യുന്നുണ്ട്. മാത്രമല്ല നില ബേബി എവിടെയെന്നും ചോദ്യമുണ്ട്. ഇതിനിടെ നിലയ്ക്കും റേച്ചലിനും ഒപ്പമുള്ള പുതിയ ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കുഞ്ഞിനെ എടുത്ത റേച്ചലിനെ കെട്ടിപ്പിടിച്ച് നില്‍ക്കുകയാണ് പേളി. ‘അവര്‍ രണ്ട് പേരും എന്റെ ഹൃദയത്തെ കൈയില്‍ പിടിച്ചിരിക്കുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രം പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here