Home Entertainment ‘വണ്ണത്തെ കുറിച്ച് ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല; പൊന്നമ്മ ബാബു

‘വണ്ണത്തെ കുറിച്ച് ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല; പൊന്നമ്മ ബാബു

82
0

മലയാള സിനിമാ രംഗത്ത് നിറ സാന്നിധ്യമാണ് നടി പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലുമാണ് നടി തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്നത്. അത്യാവശ്യം തടിയുള്ള പ്രകൃതമാണ് നടിയുടേത്. എന്നാൽ വണ്ണത്തെ കുറിച്ച് ആരെങ്കിലും കളിയാക്കിയാൽ തനിക്ക് ഇഷ്ടപ്പെടില്ല എന്ന് പറയുകയാണ് നടി. കാരണം ഈ വണ്ണം പൈസ കൊടുത്ത് വെച്ചതാണ്. അല്ലാതെ തനിയെ ഉണ്ടായതല്ല. ഞാനെന്റെ സിനിമയ്ക്ക് വേണ്ടി, എന്റെ ജോലിയ്ക്ക് വേണ്ടി ചെയ്തതാണെന്നും നടി പറയുന്നു.

‘അത്യാവശ്യം വണ്ണം ഒക്കെ ആയിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. പൊന്നമ്മ നിന്റെ കഥാപാത്രത്തിന് കുറച്ച് കൂടി വണ്ണം വേണമെന്ന് ലോഹി സാറാണ് എന്റെ അടുത്ത് പറഞ്ഞത്. അതെനിക്ക് മറക്കാൻ പറ്റത്തില്ല. ഒരു കർക്കിടകത്തിലാണ് ഞാൻ സൂപ്പ് കുടിക്കുന്നത്. വണ്ണം വെക്കാൻ വേണ്ടി മട്ടൻ സൂപ്പ് രണ്ട് മാസത്തോളം കുടിച്ചു. മൂന്ന് ഡെലിവിറി കഴിഞ്ഞിട്ടും എനിക്ക് വണ്ണം വച്ചിട്ടില്ല. പക്ഷേ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയത്. പിന്നീട് കുറച്ചില്ല. ഇനി എന്തായാലും നായിക കഥാപാത്രമായി ഞാൻ മാറില്ല. അതിന്റെ സമയം കഴിഞ്ഞു.

ഇനി അമ്മ കഥാപാത്രമായാലും ചേച്ചി കഥപാത്രങ്ങളൊക്കെയാണ് എനിക്ക് ചെയ്യാൻ പറ്റുന്നതായിട്ടുള്ളത്. അതിനും കുറച്ച് വണ്ണം വേണം. അതുകൊണ്ട് ഞാനിത് കുറക്കാൻ നോക്കിയിട്ടില്ല. കൂടുതലങ്ങ് വെയിറ്റ് വരുമ്പോൾ കുറച്ച് നടക്കുകയും ഡയറ്റ് നോക്കുകയും ചെയ്യും. ഡാൻസ് മനസിലുള്ളത് കൊണ്ട് ഇടയ്ക്ക് പ്രാക്ടീസ് ചെയ്യും. പിന്നെ വണ്ണത്തെ കുറിച്ച് ആരെങ്കിലും കളിയാക്കിയാൽ എനിക്ക് ഇഷ്ടപ്പെടത്തില്ല. കാരണം ഈ വണ്ണം പൈസ കൊടുത്ത് വെച്ചതാണ്. അല്ലാതെ തനിയെ ഉണ്ടായതല്ല. ഞാനെന്റെ സിനിമയ്ക്ക് വേണ്ടി, എന്റെ ജോലിയ്ക്ക് വേണ്ടി ചെയ്തതാണ്.

തുറപ്പുഗുലാൻ സിനിമയിൽ മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിച്ച സമയത്ത് ഞാൻ വണ്ണം കുറക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. മമ്മൂക്ക എന്താണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഏതൊക്കെയാണെന്ന് പറഞ്ഞ് തരും. പിന്നാലെ താൻ വണ്ണം കുറച്ച് നായികയാവാൻ പോവുകയാണോന്നാണ് അദ്ദേഹം ചോദിച്ചത്. വണ്ണം ഉള്ളവർക്കാണ് ആ കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നത്.

വേറൊരു സ്ഥലത്ത് ഷൂട്ടിങ്ങിന് പോയപ്പോൾ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് കണ്ട് സിദ്ദിഖ് ചോദിച്ചു പൊന്നമ്മ വണ്ണം കുറക്കാൻ പോവുകയാണോന്ന്. പണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇനി മെലിഞ്ഞ് തെലിഞ്ഞ് ഇരുന്നാൽ അവരെ സിനിമയിലേക്ക് വിളിക്കണ്ടെന്നേ പറയുകയുള്ളു. അതുകൊണ്ട് വന്ന് വല്ലതും കഴിക്കാൻ നോക്ക്്, എന്ന് സിദ്ദിഖ് പറഞ്ഞു. സത്യത്തിൽ ദോശയും ഇഡ്ലിയും എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മാറി ഇരുന്നതാണ്. മക്കൾ എന്നോട് വണ്ണം കുറക്കാൻ പറയാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നതെന്ന്’ പൊന്നമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here