മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും നല്ലൊരു സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. മക്കള്‍ക്കൊപ്പം അവരുടെ തലത്തിലേക്ക് ഇറങ്ങി ചെന്ന് എന്തും അവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മയാണ് പൂര്‍ണിമ. പലപ്പോഴും പൂര്‍ണിമയും മക്കളും ഒത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വലിയ ഹിറ്റ് ആയിട്ടുണ്ട്. മക്കള്‍ക്ക് മാത്രമല്ല് അവരുടെ കൂട്ടുകാര്‍ക്കും പൂര്‍ണിമ സുഹൃത്താണ്.
ഇപ്പോള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. മക്കളുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം വെക്കേഷന് ആഘോഷിക്കുന്ന ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പം ഒരേ സമയം അവധി ആഘോഷിക്കാന്‍ ആയതിന്റെ സന്തോഷത്തിലായിരുന്നു പ്രാര്‍ത്ഥനയും നക്ഷത്രയും.
View this post on Instagram
ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ പ്രാര്‍ത്ഥനയ്ക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പൂര്‍ണിമ രംഗത്ത് എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അമ്മയും മകളും ചിത്രത്തിന് പോസ് ചെയ്തത്. അമ്മയും മകളുമാണെന്ന് പറയില്ല. സഹോദരിമാരാണെന്നേ പറയൂ എന്നായിരുന്നു പലരും കന്റ് ചെയ്തത്. ഗോവയില്‍ മക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പൂര്‍ണിമ പങ്കുവച്ചിരുന്നു. കടലില്‍ കളിക്കുന്നതും മക്കള്ക്കൊപ്പവുമുള്ള നിരവധി ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവെച്ചിരുന്നു.
സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് താരം. ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതാണ് പൂര്‍ണിമയുടെ വസ്ത്രവും ഹെയര്‍ സ്റ്റൈലുമൊക്കെ. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരാവുന്നത് 2002 ഡിസംബര്‍ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്