Home Entertainment റൊമാന്റിക്കായി ഇന്ദ്രജിത്തും പൂർണിമയും, ജാഡയാണോ മോനോസൂയെന്ന് പൂർണിമ

റൊമാന്റിക്കായി ഇന്ദ്രജിത്തും പൂർണിമയും, ജാഡയാണോ മോനോസൂയെന്ന് പൂർണിമ

60
0
poornima indrajith romance

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അഭിനയത്തോടൊപ്പം അവതരാകയുമായും തിളങ്ങുന്ന താരം വസ്ത്രങ്ങളിലും പുതുമ നിലനിർത്താറുണ്ട്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്‌റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. മികച്ച ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് താരം. ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതാണ് പൂർണിമയുടെ വസ്ത്രവും ഹെയർ സ്‌റ്റൈലുമൊക്കെ. ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത് 2002 ഡിസംബർ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ദ്രജിത്തിനൊപ്പമുളള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷനാണ് വൈറലാകുന്നത്. റൊമാന്റിക്കായി ഇന്ദ്രജിത്തിന് മേൽ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂർണിമ തന്‌റെ ഇന്‌റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.ജാഡയാണോ മോനൂസെ എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷൻ. പൂർണിമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും സഹപ്രവർത്തകരും രം​ഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here