Home Entertainment അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും; സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും; സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

20
0
prarthana indrajith photos

മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്.

ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച്‌ പ്രാര്‍ത്ഥന എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രാത്ഥനയുടെ സ്റ്റെയിലിഷ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഇക്കുറി താരപുത്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ഒരു വെറൈറ്റി സ്റ്റൈലാണ്. അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയുമാണ് പ്രാര്‍ഥന ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരപുത്രി തന്ന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. താരപുത്രിയുടെ പോസ്റ്റിന് ചുവടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ഫാഷനിലും അമ്മ പൂര്‍ണിമയെ പോലെ തന്നെ പ്രാര്‍ഥനയ്ക്ക് അപാര സെന്‍സാണ്. ഇടയ്ക്കിടെ പ്രാര്‍ഥന സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here