മമ്മൂക്കയുടെ പുതിയ വീട്ടില്ലെത്തി പൃഥ്വിരാജും ഫഹദും

0
125

മലയാളത്തിന്റെ മഹാതാരം മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പുതിയ വീട് സന്ദർശിക്കാൻ നടൻ പൃഥ്വിരാജും ഫഹദ് ഫാസിലുമെത്തി. ലോക് ഡൗണിന് മുൻപായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. ആ വീട്ടിലേക്ക് അതിഥികളായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയതും ഇവരുടെ വരവിന്റെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് പുതിയ വീട്.

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ പേജുകളിലാണ് ഈ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ”മമ്മൂക്കയുടെ വീട്ടിൽ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഇരുവരും ഒന്നിച്ചാണോ എത്തിയത്, എപ്പോഴാണ് എത്തിയതെന്നും വ്യക്തമല്ല.

 

View this post on Instagram

 

@therealprithvi latest snap @mammootty Mammoka home 😍 #prithviraj#mammoka 😍

A post shared by Prithviraj Fans Pathanamthitta (@prithvirajfans_pathanamthitta_) on

അധികം ആർഭാടമില്ലാതെയായിരുന്നു ഗൃഹപ്രവേശനം. നാളുകൾക്ക് ശേഷമായാണ് വീട് മാറിയതിനെക്കുറിച്ചും വീടിന്റെ ആകാശദൃശ്യവുമൊക്കെ പുറത്തുവന്നത്. ദുൽഖർ സൽമാൻരെ ഭാര്യയായ അമാൽ സൂഫിയയാണ് വീടിന് ഇന്റീരിയർ ഡിസൈനൊരുക്കിയതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ വിശേഷങ്ങൾ വൈറലായി മാറിയിരുന്നു.