Home Malayalam ഷർട്ടിടാത്ത പ്രഥ്വിരാജിന്റെ ചിത്രം പകർത്തി, വിമർശനവുമായി ആരാധകർ

ഷർട്ടിടാത്ത പ്രഥ്വിരാജിന്റെ ചിത്രം പകർത്തി, വിമർശനവുമായി ആരാധകർ

30
0

ഷര്‍ട്ട് ധരിക്കാതെ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ സ്റ്റൈലിലുള്ള പൃഥ്യുരാജിന്റെ കിടിലന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മാല്‍ദീവ്‌സില്‍ അവധിയാഘോഷത്തിനിടെ ഭാര്യ സുപ്രിയയാണ് പൃഥ്യുരാജിന്റെ ഹോട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത്. കുംബത്തിനൊപ്പമാണ് അവധിയാഘോഷത്തിനായി താരം മാല്‍ദീവ്‌സില്‍ എത്തിയത്. ഭാര്യയെടുത്ത ചിത്രം പൃഥ്യുരാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിമിഷങ്ങള്‍ക്കകമാണ് ചിത്രം വൈറലായത്.

ചിത്രത്തിന് കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. അതേസമയം വിമര്‍ശനങ്ങളും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ച് താരങ്ങള്‍ പ്രതികരിക്കാത്തതിനെക്കുറിച്ചാണ് വിമര്‍ശനമെത്തിയത്. മെിറ മിറ മെഹ േി ുലുുലൃ ഇന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇന്ന് തെരുവിലാണ്. എന്തേലും ഒരു ആശ്വാസ വാക് പറയാം അവര്‍ക്കായി’ തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. കര്‍ഷക സമരത്തെക്കുറിച്ച് മലയാളത്തിലെ താരങ്ങളാരും പ്രതികരിക്കാതിരുന്നത് വലിയ വിവാദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് താഴെ വിമര്‍ശന കമന്റുകള്‍ വരുന്നത്.

കോട്ടയത്ത് കുരുതി പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് സുകുമാരന്‍ കുടുംബ സമേതം മാലിദിവ്സിലേക്ക് അവധിയാഘോഷിക്കാന്‍ പോയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന സിനിമയിലാണ് ഭ്രമത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്നത്. ലൂസിഫറിന് ശേഷം മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രവുമാണിത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ അന്ധാദുന്‍ റീമേക്കായ ഭ്രമം ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിലുണ്ട്. രവി.കെ ചന്ദ്രനാണ് സംവിധാനവും ഛായാഗ്രഹണവും. കോള്‍ഡ് കേസ്, കുരുതി, ജനഗണമന എന്നീ സിനിമകള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here