മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്.തന്റെ ഇരുപതാം വയസ്സിലാണ് പൃഥ്വി ആദ്യമായി സിനിമയിൽ എത്തുന്നത്.2002ൽ പുറത്തിറങ്ങിയ നന്ദനമായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ചിത്രം. നിർമ്മാതാവായി, ഗായകനായി, സംവിധായകനുമായി.വിദേശത്തെ പഠനത്തിനിടെ ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ സമയം ചിലവഴിക്കാൻ ഉള്ള വഴിയായി അഭിനയം ആരംഭിച്ചയാളാണ് പൃഥ്വി
സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളിലെ ടീ ഷർട്ടിനു പിന്നാലെയാണ് ഒരുകൂട്ടം ആരാധകർ. നടൻ നാദിർഷയുടെ മകളുടെ വിവാഹസത്കാരത്തിന് എത്തിയപ്പോൾ പൃഥ്വി അണിഞ്ഞ ടീഷർട്ടിന്റെ വിലയും ബ്രാൻഡുമൊക്കെ കണ്ടെത്തിയിരിക്കുകയാണ് ചിലർ. ബർബറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷർട്ട് ആണ് പൃഥ്വി അണിഞ്ഞതെന്നാണ് ഇവരുടെ കണ്ടെത്തൽ. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
View this post on Instagram
ബ്രിട്ടീഷ് ലക്ഷ്വറി ഫാഷൻ ബ്രാൻഡുകളിൽ ഒന്നാണ് ബർബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നായി ഫാഷൻ പ്രേമികൾ ബർബറിയേയും വിശേഷിപ്പിക്കാറുണ്ട്.നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.