Home Story രണ്ട് മക്കളുള്ള നടി പ്രിയരാമന്റെ ദാമ്പത്യം തകരാനിടയായ കാരണം ഇങ്ങനെ

രണ്ട് മക്കളുള്ള നടി പ്രിയരാമന്റെ ദാമ്പത്യം തകരാനിടയായ കാരണം ഇങ്ങനെ

53
0
priya raman
malayalam films

മലയാളത്തിന് മാത്രമല്ല തമിഴർക്കും ഇഷ്ടപ്പെട്ട നടിയാണ് പ്രിയ രാമൻ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റുസിനിമകളാണ് നടി ചെയ്തിട്ടുളളത്. തമിഴ് ദളപതി രജനികാന്തിന്റെ വളളിയിലൂടെ സിനിമലോകത്തേക്ക് എത്തി പിന്നീട് മലയാളത്തിൽ നിരവധി ഹിറ്റു ചിത്രങ്ങൾ സമ്മാനിച്ച് പിന്നീട് സിനിമയിൽ നിന്ന് മാറി നിന്നു.ആറാം തമ്പുരാനും സൈന്യവും കാശ്മീരവും പ്രിയ എന്ന നടിയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രങ്ങളായിരുന്നു.

നടനും നിർമാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും വിവാഹമോചിതരായി. രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രിയ ബിസിനസിലേക്ക് കടന്നു. ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനു പ്രിയ രാമന്റെ മറുപടി ഇങ്ങനെ

മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ട എന്നും ഞാനുത്തരം പറയാറില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർക്കാറുള്ളു. ഇപ്പോഴിതാ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തണം, മക്കൾക്കു ഭക്ഷണം കൊടുക്കണം, ഉറക്കണം, ഇതല്ലാതെ നാളെ എന്തു സംഭവിക്കും എന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണം എന്നോ ഞാൻ പ്ലാൻ ചെയ്തു വയ്ക്കാറില്ല. പിന്നെ വിവാഹം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി തോന്നുന്നില്ല.

അതിലൂടെ മാത്രമേ ജീവിതം പൂർണ്ണമാകു എന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനു ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം മുഴുമിപ്പിക്കാൻ കഴിയു എന്നു വിചാരിക്കുന്നതു തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാൻ അഭിരമിക്കുന്നില്ല പ്രീയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here