Home News നിഥിന്റെ തോളില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യര്‍ നിലത്ത്; വിഡിയോ

നിഥിന്റെ തോളില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യര്‍ നിലത്ത്; വിഡിയോ

70
0
Priya Prakash Varrier

തെന്നിന്ത്യയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് പ്രിയ വാര്യര്‍. നിഥിന്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ചെക്കാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിഥിന്റെ പുറത്തേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യപാണ് വിഡിയോയില്‍.

ചിത്രത്തിന്റെ ​ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയക്ക് ചാട്ടം പിഴച്ചത്. നിഥിന്റെ പുറകില്‍ ഓടിവന്ന് ചാടിക്കയറാനാണ് പ്രിയ ശ്രമിച്ചത്. എന്നാല്‍ വിചാരിച്ചതുപോലെ നടന്നില്ല. താരം നേരെ നിലത്തേക്ക് വീണു പോവുകയായിരുന്നു. നടി വീണതു കണ്ട് അണിയറക്കാര്‍ ഓടി വരുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ എഴുന്നേറ്റുവന്ന പ്രിയ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് നിഥിനോടും അണിയറ പ്രവര്‍ത്തകരോടും പറയുന്നതും വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here