മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മുന്‍ ബിഗ്ബോസ് താരവുമാണ് പേളി മാണി. പേളിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ കുടുംബത്തിലെ പുതിയ സന്തോഷത്തിന്റെ നിറവിലാണ് താരം. പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. റൂബൈന്‍ ബിജി തോമസാണ് വരന്. കൊച്ചി കളമശ്ശേരിയിലുള്ള ഇവന്റ് സെന്ററില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
പേളിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമാണ് റേച്ചലിന്റെ വിവാഹ നിശ്ചയ ചടങ്ങിലെ ചിത്രങ്ങളിലും വീഡിയോകളിലും നിറഞ്ഞ് നില്‍ക്കുന്നത്. ശ്രീനിഷും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിതച്ച നൃത്തത്തിന്റെ വീഡിയോയും ഇന്‍സ്റ്റ്ഗ്രാമില്‍ നിറയുന്നത്. നടി അമലാ പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയ്ക്കൊപ്പമുള്ള അമല പോളിന്റെ ചിത്രവും ഏറെ വൈറലായിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഇന്ഫല്വന്സറായി തിളങ്ങി നില്ക്കുന്ന റേച്ചല്‍ ഫാഷന്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഫാഷന്‍ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓണ്‍ലൈന്‍ ഡിസൈനര്‍ ബ്രാന്‍ഡും ഉണ്ട്.പേളിയുടെ വിവാഹവും വന്‍ ആഘോഷപൂര്‍വ്വമാണ് നടന്നത്. ബിഗ്ബോസില്‍ മത്സരാര്‍ത്ഥികള്‍ ആയിരിക്കെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുന്നത്. ഷോയില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തതു. ഇപ്പോള്‍ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥിയെത്തുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് പേളി മാണി. ഗര്‍ഭകാലത്തെ പേളിയുടെ വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.