Home Malayalam രണ്ടാം വിവാഹം ഉടനില്ല, വിവാഹമോചനം നേടി കഴിഞ്ഞപ്പോൾ വലിയ ആശ്വാസമായിരുന്നു- രചന നാരയണൻകുട്ടി

രണ്ടാം വിവാഹം ഉടനില്ല, വിവാഹമോചനം നേടി കഴിഞ്ഞപ്പോൾ വലിയ ആശ്വാസമായിരുന്നു- രചന നാരയണൻകുട്ടി

123
0
rajana narayanankutty second marriage

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയണ് രചന നാരായണൻകുട്ടി. ഈ ഒരു സീരിയലിലൂടെ തന്നെ രചന സിനിമയിലേക്കെത്തുകയും ചെയ്‌തു. പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുൻനിരയിൽ തന്നെ താരം ഇടം നേടി. സിനിമയിലെത്തിയപ്പോഴും രചന വിവാഹിതയായിരുന്നുവെന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല.റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു.അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം.

വിവാഹമോചനം വലിയൊരു ആശ്വാസമായിരുന്നു. എങ്കിലും എല്ലാവരും ചോദിക്കുന്നത് പോലെ തന്റെ കല്യാണം ഉടനെ ഉണ്ടാവില്ലെന്നാണ് തുറന്നുപറയുകയാണ് താരമിപ്പോൾ. വാക്കുകൾ, ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള ധൈര്യം എനിക്കിപ്പോഴുണ്ട്. എനിക്ക് ബുദ്ധിമുട്ടായി വരുന്ന ഒരു സ്‌പേസിലും ഞാൻ നിൽക്കാൻ ശ്രമിക്കാറില്ല. അവിടെ നിന്ന് മുന്നോട്ട് പോവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എനന്നെ മുന്നോട്ട് നയിക്കാൻ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതുപോലും ഇല്ലാത്തവർ ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. ഇപ്പോൾ എന്തായാലും കല്യാണമില്ല. എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയത്. അതുകൊണ്ട് ഞാൻ കല്യാണമേ കഴിക്കില്ലെന്ന് ഒരിക്കലും പറയില്ല. ഇപ്പോൾ ഇല്ല എന്ന് മാത്രമാണ് പറയുന്നത്. വിവാഹമോചനം നേടി കഴിഞ്ഞപ്പോൾ വലിയ ആശ്വാസം തന്നെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here