Home Entertainment റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടുന്നു

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടുന്നു

102
0

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നൃത്ത് സംരംഭമായ മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടി. ഇക്കാര്യം റിമ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. ആറ് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ കുറിച്ചു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്പനി തുടപുമെന്നും റിമ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിലും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടുന്നതെന്നും റിമ പറയുന്നു.

റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്‌മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകളുണ്ട്. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, ഫ്‌ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്ബുകള്‍, സംവാദങ്ങളും ചര്‍ച്ചകളും, ഷൂട്ടിങുകള്‍, എല്ലാം എല്ലായ്‌പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും.’

‘ഈ ഇടത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്‌സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, എല്ലാ സപ്പോര്‍ട്ടേഴ്‌സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.’

LEAVE A REPLY

Please enter your comment!
Please enter your name here