Home Entertainment ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കിൽ തിളങ്ങി റിമി ടോമി

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കിൽ തിളങ്ങി റിമി ടോമി

79
0
rimi tomy style

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തിൽ ഉണ്ടായിരുന്ന റിമിയിൽ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോൾ താരം. ലുക്കും ഹെയർസ്റ്റെലും, റിമിയുടെ ശരീരഭാരത്തിൽ തന്നെ മാറ്റം വന്നു. പഴയ രൂപത്തിൽ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.

പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണയും രണ്ട് വ്യത്യസ്ത ലുക്കിലെത്തിയാണ് റിമി ആരാധകരെ ഞെട്ടിച്ചത്. ധാവണി ധരിച്ച്‌ തലയിൽ പൂവ് ചൂടി നാടൻ പെണ്ണായുള്ള ചിത്രമായിരുന്നു ഒന്ന്. വസ്ത്രത്തിന് അനുയോജ്യമായ സിംപിൾ ആഭരണങ്ങളും ഹെയർസ്‌റ്റൈലുമായിരുന്നു റിമി ചെയ്തിരുന്നത്.

ഈ ലുക്ക് ആരാധകർ ഏറ്റടുത്തതോടെ അതിൽ നിന്ന് വളരെ വ്യത്യസ്തമായി മോഡേൺ ലുക്കിലുള്ള ഗൗൺ ധരിച്ചാണ് റിമി എത്തിയത്. റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നും ഓരോ ദിവസം കഴിയുമ്പോഴും താരത്തിനു പ്രായം കുറഞ്ഞു വരികയാണെന്നുമാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here