Home News എന്തിനാണ് ഇത് ചെയ്തതെന്ന് ഒരിക്കലും മനസിലാകുന്നില്ല, രാഹുലിന്റെ ചിതക്കരുകില്‍ സബീറ്റ

എന്തിനാണ് ഇത് ചെയ്തതെന്ന് ഒരിക്കലും മനസിലാകുന്നില്ല, രാഹുലിന്റെ ചിതക്കരുകില്‍ സബീറ്റ

92
0
asst-director-r-rahul-found-dead-in-hotel

കഴിഞ്ഞ ദിവസമാണ് സഹ സംവിധായകന്‍ രാഹുലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമ മേഖലയെ തന്നെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഇത്. രാഹുല്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ രാഹുലിന്റെ മരണത്തില്‍ ദുഖം പങ്കുവെച്ചിരിക്കുകയാണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ശ്രദ്ധേയായ താരം സബീറ്റ ജോര്‍ജ്. രാഹുലിന്റെ ചിതക്ക് അരുകില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സബീറ്റ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

സബീറ്റയുടെ വാക്കുകള്‍.- ‘എത്ര വൈകിയാണെങ്കിലും, ഇവിടെ വന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല, ‘എന്തുകൊണ്ട്’ എന്നതിന് എനിക്ക് ഒരിക്കലും വ്യക്തമായ ഉത്തരം ലഭിക്കാനിടയില്ല. ഒരുമിച്ച് ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ കുറച്ച് തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ, പക്ഷേ നീ തീര്‍ച്ചയായും എന്നെ സ്വാധീനിച്ചിരുന്നു… മനോഹരമായ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ഇന്നലെ ഈ സമയത്ത് ജീവനോടെ ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം… ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം’.

പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ സഹസംവിധായകനായി ഇരിക്കെയാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊച്ചി മരടിലുള്ള ഹോട്ടല്‍ മുറിയിലാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൃഥ്വിരാജ് അടക്കമുള്ള നിരവധി താരങ്ങള്‍ രാഹുലിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തി. ഭ്രമത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു രാഹുല്‍ കൊച്ചിയില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here