Home News ‘നീ പോയതിന് ശേഷം അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല’, മകന്റെ ഓര്‍മയില്‍ സബീറ്റ; നോവായി കുറിപ്പ്

‘നീ പോയതിന് ശേഷം അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല’, മകന്റെ ഓര്‍മയില്‍ സബീറ്റ; നോവായി കുറിപ്പ്

104
0
sabitta george

ചക്കപ്പഴം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സബീറ്റ ജോര്‍ജ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ മൂത്ത മകന്റെ ഓര്‍മ ദിനത്തില്‍ സബിറ്റ കുറിച്ച വാക്കുകളാണ് ആരാധകര്‍ക്ക് നോവാകുന്നത്. നാല് വര്‍ഷം മുന്‍പാണ് സബിറ്റയുടെ മൂത്ത മകന്‍ മാക്സ് വെല്‍ വിടപറയുന്നത്. ഭിന്നശേഷിക്കാരനായ മാക്സ് വെല്‍.

‘എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവര്‍ഷം, അമ്മയുടെ കണ്ണീരു തോര്‍ന്നിട്ടും. നാലു വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ്. അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാന്‍ ഒരു അവസരം സര്‍വ്വേശ്വരന്‍ തന്നാല്‍ ഒരു നിമിഷം പോലും ഞാന്‍ മടിച്ചു നില്‍ക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം സമ്മാനിച്ചാണ് കടന്നു പോയത്. കണ്ണുനീര്‍ നിറഞ്ഞ് കാഴ്ച മങ്ങിയതിനാല്‍ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല- സബീറ്റ കുറിച്ചു.

മകന് ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. സബീറ്റയുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് മാക്സ് വെല്‍. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്സ് മരണത്തിന് കീഴടങ്ങുന്നത്. ഇളയ മകള്‍ സാഷ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here