മിനി സ്ക്രീൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലുമേനോൻ.അഭിനയവുമായി മുന്നോട്ടുപോകുന്നതിനിടെ സോളാർ വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തിവിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം നയിക്കുകയും ആണ്.നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്
സോഷ്യൽ മീഡിയയിൽ സജീവം ആയ സജി നായർ അടുത്തിടെയായി പങ്കിട്ട പോസ്റ്റുകൾ ഇരുവരും വിവാഹമോചനത്തിലെത്തി എന്ന രീതിയിൽ ആളുകളുടെ ഇടയിൽ സംശയം ഉദിച്ചിരുന്നു. എന്നാൽ ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നാണ് ചില കമന്റുകളിലൂടെ സജി ചോദിക്കുന്നത്. ഇതാണ് ആരാധകർക്കിടിയിൽ സംശയുണ്ടാക്കിയിരിക്കുന്നത്.
ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. വിഷയത്തിൽ ഒരു സ്വാകര്യ മാധ്യമത്തോട് പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം.
പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല. കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്. വേർപിരിയാൻ താത്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നൽകട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ലെന്നാണ് സജി പറഞ്ഞത്.