Home Entertainment എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സ്, സംവൃത സുനില്‍

എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സ്, സംവൃത സുനില്‍

73
0
samvrutha sunil romantic

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചു വരവ് നടത്തിയിരുന്നു.

ഇപ്പോള്‍ സിനിമയില്‍ തനിക്ക് ഏറ്റവും ചെയ്യാന്‍ പ്രയാസകരമായ കാര്യം എന്തെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് സംവൃത. ഡാന്‍സും, റൊമാന്‍സും ചെയ്യാന്‍ സിനിമയില്‍ വന്ന നിമിഷം മുതല്‍ ചമ്മലായിരുന്നുവെന്നും സിനിമയില്‍ പൃഥ്വിരാജിനൊപ്പം ആടിപാടേണ്ടി വന്ന ഒരു അനുഭവം ഓര്‍ത്തെടുത്തു കൊണ്ട് സംവൃത പറഞ്ഞു.

‘സിനിമയില്‍ ഡാന്‍സ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച് ടെന്‍ഷനാണ്. ക്ലാസ്സിക്കല്‍ ഡാന്‍സ് മാത്രമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് വശമില്ല. ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്.

പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായി. ഇന്നും ആ ഗാനം കാണുമ്‌ബോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും’. സംവൃത സുനില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here