Home Entertainment 20 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

20 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

113
0
samyuktha varma new movie

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. രണ്ടോ മൂന്നോ വര്‍ഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി 18ഓളം ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ്. അടുത്ത വര്‍ഷവും അതേ പുരസ്‌കാരം. അഭിനയത്തില്‍ നിന്നും സംയുക്ത വര്‍മ ബ്രേക്ക് എടുത്തിട്ട് 20 വര്‍ഷങ്ങളായി. നടിയുടെ മടങ്ങിവരവ് ഏവരും കാത്തിരിക്കുകയാണ്. ഒടുവില്‍ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സംയുക്ത വര്‍മ അഭിന രംഗത്ത് തിരികെ എത്തിയിരിക്കുകയാണ്. ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ് സംയുക്ത വര്‍മ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. പരസ്യത്തില്‍ വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് നടി എത്തുന്നത്.

ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ആങ്ങോട്ട് അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. ഇടയ്ക്ക് നടന്‍ ബിജു മേനോനുമായി സംയുക്ത വര്‍മ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കുബേരനിലാണ് സംയുക്ത വര്‍മ അവസാനമായി അഭിനയിച്ചത്.

സംയുക്ത വര്‍മ്മ സോഷ്യല്‍ മീഡിയകളില്‍ അത്ര സജീവമല്ല. എന്നാല്‍ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തെത്തിയ നടിയുടെ ചിത്രവും ഏറെ വൈറല്‍ ആയിരുന്നു. മുടിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറല്‍ ആയത്. അമ്മയെ ചേര്‍ത്ത് പിടിച്ച ദക്ഷിന്റെ ചിത്രവും ശ്രദ്ധേയമായിരുന്നു.

ബിജു മേനോന്റെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണ നല്‍കി സംയുക്ത വര്‍മ്മ രംഗത്തുണ്ട്. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് താന്‍ നൂറ് മാര്‍ക്കാണ് നല്‍കുകയെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. വീട്ടിലെ ടെന്‍ഷനുകളൊന്നും തന്നെ അറിയിക്കാതെയാണ് അവള്‍ മാനേജ് ചെയ്യാറുള്ളത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ, സിനിമകളെക്കുറിച്ചോ ഒന്നുമുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ നടക്കാറില്ലെന്നും സംയുക്ത വര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here