നഗ്‌ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് മെസേജ്; തുറന്നുകാട്ടി സാനിയ ഇയ്യപ്പന്‍

0
113

സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രം ഇടാൻ ആവശ്യപ്പെട്ട് സന്ദേശം ആയച്ച ആളെ തുറന്ന് കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ഇൻസ്റ്റഗ്രാമിൽ മറ്റൊരു യുവതിയുടെ നഗ്‌നചിത്രം അയച്ചുനൽകി സമാനമായ രീതിയിൽ ചിത്രമിടാൻ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങൾക്കായി പൊരുതേണ്ടി വരുമെന്ന് താൻ കരുതിയില്ലെന്ന് സാനിയ പറയുന്നു.

യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടൻ കമന്റുകൾ കാണുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് സാനിയ പറയുന്നു