Home Malayalam വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനിടെ കുടുംബവിളക്കിലെ വേദികക്ക് രണ്ടാം വിവാഹം, അമ്പരപ്പിൽ ആരാധകർ

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനിടെ കുടുംബവിളക്കിലെ വേദികക്ക് രണ്ടാം വിവാഹം, അമ്പരപ്പിൽ ആരാധകർ

87
0
saranya anad marriage

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും നടി കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ വീണ്ടും തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ശരണ്യ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രവും ഒപ്പമുണ്ടെങ്കിലും എന്താണ് യഥാർഥ സംഭവമെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ‘അവസാനം ഞാൻ വിവാഹിതയായി. ഹഹഹ, രണ്ടാമത്തെ തവണ അഭിനയിക്കുകയായിരുന്നു. ജീവിതപങ്കാളി സിദ്ദാർഥ് ആണ്. വേദികയുടെ പുതിയ ജീവിതം നിരവധി ആളുകളുടെ ജീവിതത്തിൽ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക’ എന്നുമാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നടി എഴുതിയത്.

വലിയ ഒരു വിഭാഗം ആളുകളുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് ഇവർ വിവാഹിതരാകാൻ ഒരുങ്ങുന്നത്. ദയവു ചെയ്തു സുമിത്രയെ അവഗണിക്കരുത് എന്നാണ് സുമിത്ര ആരാധകർ പറയുന്നത്. എന്നാൽ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന നിലപാട് സുമിത്ര സ്വീകരിക്കണമെന്നാണ് മറ്റൊരു വിഭാഗം ആളുകൾ സുമിത്ര ചേച്ചിയെ ഉപദേശിക്കുന്നത്. എന്തായാലും സുമിത്ര എന്ത് നിലപാട് എടുക്കും എന്ന് വരുന്ന ആഴ്ചകളിൽ കാത്തിരുന്നു കാണാം.

2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here