Home Entertainment സർജറി വിജയകരം ശരണ്യ വീട്ടിലെത്തി, നല്ല ബുദ്ധിമുട്ടും വേദനകളും ഉണ്ടെന്ന് അമ്മ

സർജറി വിജയകരം ശരണ്യ വീട്ടിലെത്തി, നല്ല ബുദ്ധിമുട്ടും വേദനകളും ഉണ്ടെന്ന് അമ്മ

31
0
saranya sasi mother

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു

അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.സർജറി വിജയകരമായി കഴിഞ്ഞ വിവരം കഴിഞ്ഞദിവസം സീമ ജി നായരാണ് ശരണ്യയുടെ പ്രിയപ്പെട്ടവരേയും ആരാധകരേയും അറിയിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ പുതിയ വിശേഷം അമ്മ ശരണ്യയുടെ തന്നെ യൂട്യൂബ്ചാനലിലൂടെ പങ്കുവയ്ക്കുകയാണ്.ശരണ്യ ഡിസ്ചാർജ് ആയെങ്കിലും നല്ല ബുദ്ധിമുട്ടും വേദനകളും ഉണ്ട്. ഇൻഫെക്ഷന് സാധ്യത കൂടുതലാണ്. വളരെയധികം ശ്രദ്ധ വേണ്ട സമയമാണ്. ഫിസിയോതെറപ്പിസ്റ്റിന്റെ സേവനം തേടേണ്ടതുണ്ട്. ശരണ്യയെ ചികിത്സിക്കുന്ന ഡോക്ടർമാർ മണ്ണിലേക്കിറങ്ങിയ ദൈവങ്ങളാണെന്നും അമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here