ഷക്കീലയായി സരയു, ആരാധകർ ആവേശത്തിൽ

0
58

ഷക്കീലയില്‍ നായികയായി സരയു,- സരയു പ്രധാന കഥാപാത്രമായി എത്തുന്ന ഷക്കീല എന്ന ഹ്രസ്വചിത്രം ജൂലായ് ആറിന് റിലീസ് ചെയ്യും. ഫ്രൈഡേ ക്ളബ് ഖത്തര്‍ നിര്‍മ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. മികച്ച കഥാപാത്രത്തെയാണ് സരയു അവതരിപ്പിക്കുന്നത്. അമല്‍ കെ. ബേബിയാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷിജു എം. ഭാസ്കര്‍, ചിത്രസംയേജനം നിര്‍വഹിക്കുന്നത് ഹിഷാം യൂസഫാണ്.

കൂടാതെ ചിത്രത്തിന് മനുരമേശന്‍ സംഗീതം പകരുന്നു.അതേസമയം പച്ച എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സരയു.നിരവധി സംഗീത ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും എല്ലാം വ്യത്യസ്ത ശൈലികളിലെ അനായാസമായ അഭിനയമികവ്കൊണ്ട് ആരാധകഹൃദയങ്ങളെ കീഴടക്കിയ നടിയാണ് സരയു മോഹന്‍. 2009-ല്‍ ആദ്യമായി നായികയായി അഭിനയിച്ച ‘കപ്പല്‍ മുതലാളി’ ഒരു ഇടത്തരം എന്റര്‍ടെയിനര്‍ ആയിരുന്നെങ്കിലും, ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.