ലോക്ക് ഡൌണ്‍ ആയപ്പോള്‍ സ്വന്തം ജീവിതം വഴി മുട്ടിയ നിരാവധി ആളുകളെ നമ്മള് കണ്ടു എന്ത് ചെയ്യണം എന്നറിയാതെ തെരുവില്‍ അലയുന്ന ഒരുപാട് ആളുകളും നമുക്കിടയിലുണ്ട് നമ്മുടെ നാട്ടിലെ മാത്രമല്ല അന്യ സംസ്ഥാനത്ത് നിന്നും നമ്മുടെ നാട്ടില്‍ വന്നു ജോലി ചെയ്തു ജീവിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. ഒരു ദിവസം പെട്ടന്ന് ലോക്ക് ഡൌണ്‍ ആയപ്പോള്‍ നാട്ടില്‍ തിരിച്ചു പോകാന്‍ കഴിയാതെ വിഷമിച്ച കുടുംബങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവരുമുണ്ട് ഇവിടെ.
സത്യത്തില്‍ ഈ മഹാമാരി ഇല്ലാതാക്കുന്നത് ഒരുപാട് പേരുടെ പ്രതീക്ഷകള്‍ തന്നെയാണ് അവരുടെ സ്വപ്നങ്ങളും. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാട്ടില്‍ തിരിച്ചു പോകാന്‍ കഴിയാതിരുന്ന ഒരു കുടുംബത്തിനു സ്വന്തം വീട്ടില്‍ സംരക്ഷണം ഒരുക്കി തൃശൂരിലെ സാവിത്രി രാമചന്ദ്രന് നല്ല മനസ്സിന്റെ ഉടമയ്ക്ക് ആദ്യമേ നന്ദി പറയട്ടെ. ഈ സാഹചര്യത്തില്‍ അന്യ സംസ്ഥാനത്തെ ആളുകളെ കാണുമ്പോള്‍ ഒഴിഞ്ഞുമാറി പോകുന്ന നമ്മള് കാണണം ഇവരുടെ കാരുണ്യം ആരോരും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഈ മെമ്പര്‍.
ഇവരെ ശുശ്രൂഷിക്കാന്‍ ഒരുപാട് ആളുകളെ തിരഞ്ഞെങ്കിലും അന്യ സംസ്ഥാനത്തെ ആളുകള്‍ ആയതു കാരണം ആരും തന്നെ അതിനു തയ്യാറായില്ല ഈ സമയത്ത് സ്വന്തം നാട്ടില്‍ പോലും അന്യ സംസ്ഥാനത്തെ ആളുകളെ പാര്‍പ്പിക്കാന്‍ ആളുകള്‍ തയ്യാറാവില്ല അപ്പോഴാണ് കിടപ്പാടം പോലും ഇല്ലാത്ത ആവസ്ഥയിലായ ഒരു കുടുംബത്തെ സ്വന്തം വീട്ടിലേക്കു സ്വീകരിച്ചത്. അവരുയ്ടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്താണ് തൃശൂരിലെ മെമ്പര്‍ ആയ സാവിത്രി രാമചന്ദ്രന് ഇങ്ങനെയൊരു തീരുമാനം എടുത്തത്. തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയാണ് ഇവര്‍.
ബംഗാളി സ്വദേശി വിജയ് കുമാറിനും ഭാര്യ മഞ്ജു ദേവിക്കും ഇനി ഈ ഈ വീട്ടില്‍ സന്തോഷമായി കഴിയാം ലോക്ക് ഡൌണ്‍ തീരുന്നതുവരെ ഈ വീട്ടില്‍ അവര്‍ സുരക്ഷിതര്‍ ആയിരിക്കും സ്വന്തം മക്കളെ പോലെ പരിച്ചരിക്കുകയാണ് അവര്‍ ഇവരെ ഈ കാലത്ത് ഇങ്ങനെയുള്ള മനസ്കാരെ കാണാന്‍ തന്നെ ബുദ്ധിമുട്ടാണ് എന്തായാലും ഈ മനസിന് ഒരു സല്യൂട്ട് നല്കുന്നു ഇത് തന്നെയാണ് നമ്മുടെ നാടിന്റെ വിജയം ഇവരാണ് നമ്മുടെ നാട്ടിലെ താരങ്ങള്‍.